What We Do


ഫിറ്റാക്ട് ലേർണിംഗ് മാനേജ്‌മന്റ് സിസ്റ്റം

എല്ലാവർക്കും എ പ്ലസ് , എല്ലാ വിഷയത്തിലും എ പ്ലസ്

ഫിറ്റാക്ട് ലേർണിംഗ് ആപ്പ്

ഫിറ്റാക്ട് എന്നത് വിദ്യാഭ്യാസം , തൊഴിൽ, ബിസിനെസ്സ്, സ്കിൽ ഡെവലപ്മെന്റ്, കരിയർ , ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ ജീവിത വിജയത്തിനാവശ്യമായ എല്ലാ മേഖലകളിലും ഇടപെട്ട് ഓരോ വ്യക്തികളെയും വിജയത്തിലെത്തിക്കുന്നതിനാവശ്യമായ നടപടികളും സേവനങ്ങളും , നൽകുക അവരിലേക്കെത്തിക്കുക എന്ന പ്രവർത്തനമാണ് നടത്തുന്നത്. ഓരോ വ്യക്തികളെ വിജയത്തിലേക്കെത്തിക്കുന്നതിലൂടെ നാടിൻറെ നന്മയും രാജ്യപുരോഗതിയും സാധ്യമാകുന്നു.

ഹലോ നമസ്കാരം ഞാൻ ഞാൻ മുസ്തഫ അബ്ദുൽ നാസർ ഫിറ്റാക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സിഇഒ ആണ്

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് ഞങ്ങളുടെ ഏറ്റവും പുതിയ പ്രോജക്ട് ആയ ഫിറ്റാക്ട് ലേണിങ് ആപ്പിനെ കുറിച്ചാണ്. എസ്എസ്എൽസി എന്നത് വളരെ പ്രാധാന്യമുള്ള ഒരു പബ്ലിക് എക്സാമിനേഷൻ ആണ്. ഏതൊരു വിദ്യാർഥിയുടെയും ആദ്യത്തേതുംവളരെ പ്രധാനപ്പെട്ടതുമായ ഒരു പബ്ലിക് എക്സാമിനേഷൻ ആണ് എസ്എസ്എൽസി .

ഫിറ്റാക്ട് ലീർണിങ് മാനേജ്‌മന്റ് സിസ്റ്റം, വീട്ടിലിരുന്നും പഠിക്കാവുന്ന രീതി ഒരു ഓൺലൈൻ ട്യൂഷൻ ആപ്ലിക്കേഷൻ ക്രിയേറ്റ് ചെയ്തിരിക്കുന്നു.

സംശയ നിവാരണത്തിന് 9388001888 എന്ന നമ്പറിൽ വിളിക്കുക

ഇതിന് ധാരാളം പ്രത്യേകതകളുണ്ട് . വളരെ സിമ്പിൾ ആയും വളരെ ലളിതമായും എന്നാൽ സമഗ്രവും സംപൂർണവും ആയി പഠിക്കാൻ കഴിയുന്നു എന്നതാണ് ഈ ആപ്ലിക്കേഷൻറെ പ്രത്യേകത . അതു മാത്രവുമല്ല പല ലയറുകളായി ആയി തരം തിരിച്ച് പല പ്രോസസിങ്ങിലൂടെ ഡെവലപ്പ് ചെയ്തതുകൊണ്ട് തന്നെ വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ ഫലപ്രദമായി പഠിച്ചെടുക്കാൻ കഴിയുന്നു എന്നതാണ് അനുഭവം.<

 1. സാധാരണ രീതിയിൽ ഇൽ ഒരു അധ്യാപകൻ മൂന്ന് മണിക്കൂർ കൊണ്ട് എടുക്കേണ്ട ഒരു ക്ലാസ് മുപ്പതു മിനിട്ടുകൊണ്ട് അതിലേറെ എഫക്റ്റീവ് ആയിട്ട് നമുക്ക് പഠിക്കാൻ സാധിക്കുന്നു എന്നുള്ളത് ഇതിൻറെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണ്.
 2. മറ്റൊന്ന് സാധാരണരീതിയിൽ ക്ലാസുകൾ എടുക്കുമ്പോൾ നാം ഉപയോഗിക്കുന്ന വാക്കുകളിൽ വരാവുന്ന പ്രയാസങ്ങൾ കൊണ്ട് ആശയം മനസ്സിലാക്കാതെ വരാം. കുട്ടികളുടെ മനസ്സിലേക്ക് എങ്ങിനെ എളുപ്പത്തിൽ എത്തിക്കാം എന്ന ഒരു ഗവേഷണം നടന്നത് കാരണം വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചതുകൊണ്ട് വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും എന്നതും ഇതിൻറെ ഒരു പ്രത്യേകതയാണ്.
 3. ഈ ആപ്ലിക്കേഷൻ നിർമ്മിക്കാൻ വളരെയധികം പ്രോസസറുകൾ ചെയ്തിട്ടുണ്ട് . ഈ ആശയം ഉണ്ടായശേഷം അതിനെ കുറിച്ച് ഗവേഷണം നടത്തുകയും അതിനാവശ്യമായ എല്ലാ ഘടകങ്ങളേയും ഇതിൽ സമന്വയിപ്പിക്കാൻ വേണ്ടി നിരന്തരമായ സജീവമായ പരിശ്രമവും നടത്തുകയും ചെയ്തു. ഇതിലേക്ക് ആവശ്യമായ റിസോഴ്സയ്സ് ( വിഭവങ്ങൾ ) തിരഞ്ഞെടുക്കുന്നതിൽ തന്നെ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട് എന്നർഥം .
 4. ഇവിടെ ക്ലാസ്സെടുക്കുന്ന എല്ലാ ടീച്ചേഴ്സും ആവശ്യമായ എല്ലാ യോഗ്യതയും ഉണ്ട് എന്ന് ഉറപ്പ് വരുത്തി. യോഗ്യത മാത്രമല്ല അവരുടെ കാഴ്ചപ്പാടുകൾ, ശാസ്ത്രീയമായ അവലംബങ്ങൾ, എഡ്യൂക്കേഷണൽ ആക്ടിവിറ്റികളിലെ ലക്ഷ്യബോധം, സാമൂഹിക സാംസ്‌കാരിക ചിന്തകൾ, അങ്ങിനെ അടുത്ത ഒരു ജനറേഷനെ വാർത്തെടുക്കാൻ കഴിവും, അറിവും, യോഗ്യതയും, ആ രീതിയിലുള്ള കാഴ്ചപ്പാടുകളും ഉള്ളവരെയാണ് തിരഞ്ഞെടുത്തത്. ഒരേ സമയം ഒരു വ്യക്തിയായും, ടീച്ചറായും, ഒരു കുട്ടിയായും, രക്ഷിതാവായും, ഒരു സമൂഹത്തിലെ അംഗമായും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവരാണവർ.
 5. അതുപോലെതന്നെ ഓരോ ക്ലാസിലെയും വിഡിയോ ക്രിയേറ്റ് ചെയ്യുന്നതിന് വളരെയധികം പരിശ്രമം ആവശ്യമായ വന്നു. പല ലെയറുകൾ ആയിട്ടാണ് ഞങ്ങൾ ഇത് ക്രിയേറ്റ് ചെയ്തിട്ടുള്ളത്. മറ്റ് എഡ്യൂക്കേഷണൽ ആപ്പുകളിൽ നിന്നും നിന്നും വിഭിന്നമായി പഠനബോധന പ്രക്രിയയിൽ ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയിൽ ഉൾകൊണ്ടിരിക്കുന്ന എല്ലാ രീതികളും നിലനിർത്തിക്കൊണ്ടുതന്നെ അതിലേക്ക് ശാസ്ത്രീയമായ ഘടകങ്ങളെ സമന്വയിപ്പിച്ചു കൊണ്ടാണ് ഈ ക്ലാസുകൾ ഡെവലപ്പ് ചെയ്തത് .
 6. ഒരു വർഷത്തെ മൊത്തം സിലബസിനെ ഒരു അധ്യാപകൻ എങ്ങനെയാണോ കാണുന്നത് അങ്ങിനെ നോക്കി അതിനെ സീക്വൻഷ്യൽ ഓർഡറിൽ യൂണിറ്റ് ആക്കി കണ്ടു, അതിനെ ലെസ്സൺ ആക്കി ഡിവൈഡ് ചെയ്തു. ഓരോ പാഠഭാഗത്തിലേയും മേജർ തീമിനെ ഒബ്ജക്ടീവ് ആയിട്ടാണ് അവതരിപ്പിക്കുന്നത്. അതിൽ കുറെ കണ്ടന്റ് അനാലിസിസുകൾ ഉണ്ട് .
 7. നമ്മുടെ ടീച്ചേഴ്സിനെ പ്രത്യേകതകൾ എല്ലാവരും ഹൈലി ക്വാളിഫൈഡ് ആണ് . എല്ലാവരും ഡിഗ്രിയും ബി എഡും കഴിഞ്ഞ് പഠിപ്പിക്കാൻ, പരിശീലിപ്പിക്കാൻ പ്രാപ്തരാണ്. കൂടുതൽ ആളുകളും പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞവരാണ്. സ്കൂളുകളിൽ വർക്ക് ചെയ്തു പരിചയമുണ്ട്. നമ്മുടെ ഓരോ ക്ലാസുകളും കോംപ്ലക്സിറ്റി വളരെ കുറച്ചാണ് ചെയ്തിട്ടുള്ളത്. സീക്വൻഷൽ ആയി ഓരോന്നോരോന്നായി നമുക്ക് അവതരിപ്പിക്കാൻ പറ്റിയിടുണ്ട്.
 8. സാധാരണ ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒരു രീതിയാണ് നമ്മുടെ ആപ്ലിക്കേഷൻ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ രീതിയിൽ ഒരു ടീച്ചർ ക്ലാസ് എടുക്കുകയും അതിനുശേഷം അതിനനുസൃതമായി, എഡിറ്റിംഗ് സമയത്ത് അനിമേഷൻ ക്രിയേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. അത് പലപ്പോഴും അദ്ധ്യാപകന്റെ ക്ലാസ്സും, അതിലെ അനിമേഷനും തമ്മിൽ ഉള്ള ഇൻട്രാക്ഷനിൽ ഒരു അസ്വാഭാവികത കടന്നു വരുവാൻ ഉള്ള സാധ്യതയുണ്ട് . അത് കുട്ടികളുടെ കോൺസെൻട്രേഷൻ നഷ്ടപ്പെടുവാൻ കാരണമാകും. അതു മാത്രവുമല്ല ആനിമേഷനിലേക്ക് ടീച്ചറുടെ ശ്രദ്ധ പോകാറില്ല. ടീച്ചർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ടീച്ചറുടെ ശ്രദ്ധയില്ലാതെ പ്രസന്റേഷൻ വരുന്നത്കൊണ്ട് കുട്ടികളുടെ ശ്രദ്ധയും അതിലേക്ക് പോകുവാൻ സാധ്യത കുറവാണ് . ഒരു കുട്ടി സ്ക്രീനിലേക്ക് നോക്കുന്ന സമയത്ത് ആ കുട്ടി ടീച്ചറുടെ കണ്ണിലേക്ക് അല്ലെങ്കിൽ മുഖത്തേക്ക് നോക്കുന്നു. ഈ സമയം സ്‌ക്രീനിന്റെ മറ്റൊരു ഭാഗത്ത് അനിമേഷൻ ഡിസ്പ്ലേ ചെയ്യുമ്പോൾ കുട്ടികൾക്ക് അവ ശ്രദ്ധിക്കുവാൻ കഴിയണമെന്നില്ല. അല്ലെങ്കിൽ കുട്ടിയുടെ ശ്രദ്ധ അങ്ങോട്ട് തിരിയണമെന്നില്ല . ചില സമയങ്ങളിൽ കുട്ടി ആനിമേഷനിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ടീച്ചറുടെ ആക്ഷൻ കാണണമെന്നില്ല.
 9. ഒരു പഠനപ്രക്രിയയിൽ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ടീച്ചർ ആണ് വിഷയത്തിലേക്ക് കുട്ടിയെ ഡ്രൈവ് ചെയ്യുന്നത്. അപ്പോൾ പഠനപ്രക്രിയയിൽ വിഷയത്തിന്റെ പ്രാധാന്യം പോലെത്തന്നെ അദ്ധ്യാപകനും വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് വിദ്യാർത്ഥി എപ്പോഴാണോ അനിമേഷനിലേക്ക് അല്ലെങ്കിൽ കണ്ടന്റിലേക്ക് ശ്രദ്ധിക്കേണ്ടത് അതിലേക്ക് അവരെ എത്തിക്കുകയും അതുപോലെ ക്ലാസിലേക്ക് അതായത് ടീച്ചറിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടുവരുവാനും ടീച്ചർക്ക് സാധിക്കുന്നു. ഇതിന് വളരെ എഫക്റ്റീവ് ഒരു രീതിയാണ് ഫിറ്റാക്ട് അവലംബിച്ചിരിക്കുന്നത്.
 10. അനിമേഷന്റെ സ്വീകാര്യത ഉപയോഗിച്ച് പഠിപ്പിക്കാം എന്ന ഒരു ആശയത്തിലൂടെ മുന്നോട്ടുപോകുന്നവരാണ് കൂടുതൽ എഡ്യൂക്കേഷൻ ആപ്പുകളും.
 11. ഇന്ന് പല ആപ്പുകൾ അനിമേഷനുകളുടെ സഹായം ഉപയോഗിച്ച് കുട്ടികൾക്ക് പഠിക്കാം എന്നുള്ള ഒരു നല്ല ആശയത്തെ ഉപയോഗിച്ചു പഠിപ്പിക്കും എന്നാണ് പറയുന്നത്. ഞങ്ങളുടെ കണ്ടെത്തലനുസരിച്ച് പഠിക്കുക , മനസ്സിലാക്കുക എന്നതിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അതിനാവശ്യമായ (പഠിക്കാനും , മനസ്സിലാക്കാനും കൂടുതൽ മാർക്ക് വാങ്ങാനും ) വാക്കുകളും, പ്രസന്റേഷനുകളും , അനിമേഷനുകളും ആക്ഷനുകളും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നുള്ളതാണ്.
 12. പലപ്പോഴും സംഭവിക്കുന്നത് അനിമേഷനുകളിലൂടെ കാടുകയറി അതു അവരുടെ കോൺസെൻട്രേഷൻ ( ഏകാഗ്രത ) നഷ്ടപ്പെടുകയാണ് ചെയ്യുക . അതിവിടെ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് . ഒരു കുട്ടിക്ക് പഠിക്കാൻ ആവശ്യമായ പ്രെസൻറ്റേഷൻ , അനിമേഷൻ , സംസാരം , ആക്ഷൻ, മോഡുലേഷൻ , എന്നിവയെല്ലാം ആവശ്യമായ അളവിൽ മാത്രം ചേർത്തുകൊണ്ടാണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. . അതുകൊണ്ടുതന്നെ കുട്ടികളുടെ അറ്റൻഷനോ ,കോൺസെൻട്രേഷനോ (ശ്രദ്ധയോ ഏകാഗ്രതയോ , ചിന്തയോ ) മാറി പോകാതെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പാഠഭാഗങ്ങൾ മനസ്സിലാക്കുവാനും , പഠിക്കുവാനും സാധിക്കും എന്നുള്ളതാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ എല്ലാവർക്കും എ പ്ലസ്, എല്ലാ വിഷയത്തിലും എ പ്ലസ് എന്ന അടിസ്ഥാന ലക്ഷ്യം നിറവേറ്റാൻ ഉതകുന്ന രീതിയിലാണ് ഇതിൻറെ നിർമ്മാണം.
 13. അനിമേഷൻറെ നിർമ്മാണത്തിൽ പല കാര്യങ്ങളും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് . ഉദാഹരണമായി മാത്‍സ് വിഷയത്തിൽ കുട്ടികൾക്ക് അവരുടെ നോട്ടിലോ അല്ലെങ്കിൽ ടെസ്റ്റ് പേപ്പറിലോ ചിത്രങ്ങൾ വരക്കാവുന്ന രീതി തന്നെയാണ് അനിമേഷനുകൾ നിർമ്മിച്ചിട്ടുള്ളത്. ഇതേ രീതിയിൽ തന്നെ ഓരോ പ്രസൻറ്റേഷനുകളും, അനിമേഷനുകൾ നിർമ്മിക്കുമ്പോൾ കുട്ടികളുടെ പ്രെസ്‌പെക്റ്റിവിൽ (വീക്ഷണകോണിൽ ) നിന്നുകൊണ്ട് നിർമ്മിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെതന്നെ ഒരു ക്ലാസ്സ് എടുക്കുമ്പോൾ ആ ക്ലാസിലേക്ക് ആവശ്യമായ പ്രീവിയസ് നോളജ് അഥവാ മുൻ ക്ലാസുകളിലെ വിവരങ്ങളെല്ലാം ഡിസ്കസ് ചെയ്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഒരു വിഷയത്തെക്കുറിച്ച് പഠിക്കുമ്പോൾ സംശയങ്ങൾ വരാനുളള സാധ്യത കുറച്ചിട്ടുണ്ട്. ഒരു ഭാഗം ക്ലാസ്സ് എടുക്കുമ്പോൾ കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ കുറിച്ചു ചിന്തിച്ച് അതിനുള്ള മറുപടി കൂടി ക്ലാസ്സ് എടുക്കുമ്പോൾ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ക്ലാസ്സ് എടുക്കുമ്പോൾ ഈ വിഷയത്തെക്കുറിച്ചുള്ള മുൻ വിവരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ, ക്ലാസ്സ് എടുക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും ടീച്ചർ അവതരിപ്പിച്ചിട്ടുണ്ടോ എന്നെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്.
 14. ഇങ്ങനെ ടീച്ചേഴ്സ് നിർമ്മിച്ച സ്ക്രിപ്റ്റുകളും, പ്രസന്റേഷനുകളും , അനിമേഷനുകളും, ലേബലുകളും ചാർട്ടുകളും മറ്റു ചിത്രങ്ങളും എല്ലാം മോണിറ്റർ ചെയ്യുന്നതിന് പിജിയും എംഎഡും കഴിഞ്ഞ ടീച്ചേഴ്സ് പരിശീലകർ ആയിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിങ് ചെയ്യുന്ന ഒരു ടീം വർക്ക് ചെയ്യുന്നു.
 15. എജുക്കേഷൻ മെത്തഡോളജി, തിയറി , മെമ്മറി തിയറി എന്നിവയെല്ലാം ഇതിൽ ഉപയോഗിച്ചിരിക്കുന്നു.
 16. ഓരോ ടീച്ചേഴ്സും അവരവരുടെ ക്ലാസുകളിൽ ഇൻവോൾവ് ചെയ്തുകൊണ്ടാണ് ക്ലാസെടുത്തിരിക്കുന്നത്. ഓരോ വിഷയവും അതാത് വിഷയങ്ങളിൽ ഡിഗ്രിയും ബിഎഡും ഉള്ള ടീച്ചേഴ്സ് തന്നെയാണ് ക്ലാസെടുത്തത്.
 17. ഓരോ ക്ലാസുകളിലും വിഷയങ്ങൾ വിദ്യാർത്ഥികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നതിന് ആവശ്യമായ ചിത്രങ്ങളും, അനിമേഷനുകളും, ലേബലുകളും, ചാർട്ടുകളും മറ്റും ആവശ്യമായ അളവിൽ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ടെസ്റ്റ് ബുക്കിലെയും ക്ലാസ് റൂമുകളിലെയും അന്തരീക്ഷം നിലനിർത്തിക്കൊണ്ട് തന്നെയാണ് ക്ലാസുകൾ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് ഓരോ വിദ്യാർഥികൾക്കും അവരുടെ ടീച്ചർ അടുത്തിരുന്ന് പഠിപ്പിക്കുക എന്ന ഒറിജിനൽ ഫീലിംഗ്, റിയാലിറ്റി അനുഭവിക്കാൻ സാധിക്കും.
 18. വ്യത്യസ്ത രീതിയിലുള്ള കുട്ടികളെ കൊണ്ടുവന്ന് അവരിൽ ഇത് അപ്ലൈ ചെയ്തു. ഇതിന്റെ റിസൾട്ട് നോക്കി അതിനുശേഷമാണ് പബ്ലിഷ് ചെയ്യുന്നത്. വ്യത്യസ്ത രീതിയിലുള്ള കുട്ടികളിലാണ് പരീക്ഷിച്ചത് . കണ്ട് മനസ്സിലാക്കുന്ന കുട്ടികൾ, കേട്ടു മനസ്സിലാക്കുന്ന കുട്ടികൾ, അറിഞ്ഞു മനസ്സിലാക്കുന്നവർ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ളവരും അതുപോലെതന്നെ പഠനത്തിൽ ശരാശരിക്ക് താഴെയുള്ളവർ, ശരാശരിക്കാർ, ശരാശരിക്ക് മുകളിലുള്ളവർ എന്നീ നിലകളിലും ഉള്ള കുട്ടികളിലും ഇത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. പരീക്ഷണങ്ങളിൽ എല്ലാം 100% വിജയമാണ് ഈ ആപ്ലിക്കേഷൻ എന്ന് തെളിഞ്ഞിട്ടുണ്ട്.
 19. മൂന്നു രീതിയിലുള്ള ലേണിങ് സ്റ്റൈൽ ആണുള്ളത്. അത് ഓഡിറ്ററി, വിഷ്വൽ, കെനസ്തെറ്റിക് എന്നീ ടൈപ്പ് കുട്ടികൾ ഉണ്ട്. ഈ മൂന്നു രീതിയിലുള്ള കുട്ടികളെയും അവർക്ക് അറ്റാച്ച് ചെയ്യുന്ന രീതിയിലാണ് ക്ലാസുകൾ അവതരിപ്പിച്ചിട്ടുള്ളത്.ഓഡിറ്ററി, കേട്ട് മനസ്സിലാക്കുന്നവർ , വിഷ്വൽ എന്നുപറഞ്ഞാൽ കണ്ടു മനസ്സിലാക്കുന്നവർ കെനസ്തറ്റിക് എന്നുപറഞ്ഞാൽ അറിഞ്ഞു മനസ്സിലാക്കുന്നവർ

ലാംഗ്വേജ് ക്ലാസ്സ് എടുക്കുമ്പോൾ അവർക്ക് കാണേണ്ട എല്ലാ കാഴ്ചകളും നമ്മൾ വിഷ്വൽ ചെയ്തിട്ടുണ്ട്. മാത് സ് പോലെ പ്രാക്ടിക്കൽ ഓറിയൻറൽ ആയിട്ടുള്ള വിഷയങ്ങളിൽ അവർക്ക് അളവെടുത്തു വരച്ചു നോക്കി പഠിക്കേണ്ട രീതിയിൽ അതിനെ അവതരിപ്പിച്ചിട്ടുണ്ട്. കെമിസ്ട്രി, ബയോളജി, ഫിസിക്സ്, തുടങ്ങിയവ പ്രാക്ടിക്കൽ ഓറിയൻറൽ ആയിതന്നെ ക്ലാസ്സെടുക്കുന്നു. സയൻസ് വിഷയങ്ങളിൽ മൈക്രോസ്കോപ്പിക് ആയി കാണാവുന്ന സാധ്യതകൾ നമ്മൾ വിഷ്വലൈസ് ചെയ്തിട്ടുണ്ട് .

Image

ഫിറ്റാക്ടിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഇത് വായിക്കുക

ഫിറ്റാക്ടിൽ ഒരു വ്യക്തി ഒരു പ്രാവശ്യം മാത്രമേ റെജിറ്റർ ചെയ്യാവൂ.രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, നിങ്ങളുടെ അടുത്ത സിറ്റി, ശരിയായ പോസ്റ്റൽ അഡ്രസ്സ്, നിങ്ങളുടെ ജില്ല എന്നിവ ശരിയായ രീതിയിൽ നൽകുക.

മൊബൈൽ നമ്പർ നൽകുമ്പോൾ പത്ത് അക്കം നൽകണം. ഇന്ത്യൻ മൊബൈൽ നമ്പർ നൽകണം.ഈ മൊബൈൽ നമ്പറിലേക്കാണ് ഫിറ്റാക്ട് വിവരങ്ങൾ അറിയിക്കുന്നത്. നൽകുന്ന മൊബൈൽ നമ്പറിലേക്ക് OTP വരുന്നതായിരിക്കും. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ടിക്കറ്റ് നമ്പറും പാസ്സ്‌വേർഡും ലഭിക്കും. അതിന് ശേഷം നിങ്ങൾക്ക് ലഭിച്ച ടിക്കറ്റ് നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

നിങ്ങൾ ഫിറ്റാക്ട് സ്ഥാപനാവുമായി എങ്ങിനെ അസ്സോസിയേറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതായത് വിദ്യാർത്ഥി,രക്ഷിതാവ്, സ്റ്റാഫ്, അന്വേഷണം, മാർക്കറ്റിങ്, ബിസിനെസ്സ്, പാർട്ണർ, അസ്സോസിയേറ്റ്സ്, ടീച്ചർ, സംഘടകൻ, ഫ്രാഞ്ചൈസി ,മെൻറ്റർ തുടങ്ങിയ രീതിയിൽ അതിനനുസരിച്ച് ലോഗിൻ ചെയ്ത ശേഷം മുന്നോട്ട് പോകാം.

ഫിറ്റാക്ടുമായി സഹകരിച്ച് മുന്നോട്ട് പോകുന്നവർക്ക് റെജിറ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചാണ് പിന്നീട് ഫിറ്റാക്ടടുമായി ബന്ധപെടുന്നതും,ഇടപാടുകൾ നടത്തുന്നതും മറ്റും. അതുകൊണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഫിറ്റാക്ടിൽ ഓൺലൈൻ ട്യൂഷൻ, ലേർണിങ് ആപ്പ് , എഡ്യൂക്കേഷണൽ സപ്പോർട്ട്, എഡ്യൂക്കേഷണൽ സേവനങ്ങൾ, പേഴ്സണാലിറ്റി ഡെവോലപ്മെന്റ് പ്രോഗ്രാം , ഇന്റർനെറ്റിലൂടെയുള്ള വരുമാനം, ഐടി സാദ്ധ്യതകൾ ഉപയോഗിച്ചുള്ള ഓൺലൈനായും അല്ലാതെയും ഉള്ള വരുമാനം, ഐടി എഡ്യൂക്കേഷൻ, വെബ്സൈറ്റ്, സോഫ്റ്റ്‌വെയർ, മറ്റ് ഐടി സപ്പോർട്ട്, സഹായങ്ങൾ, ഓരോരുത്തർക്കും സ്വന്തമായി ബിസിനെസ്സ് ചെയ്യാനാവശ്യമായ സപ്പോർട്ട് നൽകൽ, സ്വയം തൊഴിൽ ചെയ്യാനാവശ്യമായ സപ്പോർട്ട് നൽകൽ, എന്നിവയുടെയെല്ലാം ഉപയോഗം, മാർകെറ്റിങ്ങ്, വില്പന, പരസ്യം നൽകൽ, തുടങ്ങിയ പല വിധത്തിലുള്ള അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. റെജിറ്റർ ചെയ്ത് കഴിഞ്ഞ് നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നമ്പർ പാസ്സ്‌വേർഡ്‌ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങൾക്ക് വിജയിക്കാവുന്ന വലിയ വലിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

Registration Forms

Please fill in this form to create an account..By creating an account you agree to our Terms and conditions & Privacy Policy.

Already have an account? Sign in.

Registration For Seminar

Image

Data entry, Freelance Work

Image

യൂട്യൂബ്,ഫേസ്ബുക്,വാട്സ് ആപ്പ് ,സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ വരുമാനം

Image

ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈൻ വഴി വിൽകാം

Image

നിങ്ങൾക്കും ഇ കോമേഴ്‌സ് തുടങ്ങാം

Image

ഓൺലൈൻ ട്യൂഷൻ,ഓൺലൈൻ ക്ലാസ്

Image

ബ്ലോഗിങ്ങ്,ഓൺലൈൻ Writing

Image

പാർടൈം ജോബ്, അധിക വരുമാനം,പാസ്സീവ് ഇൻകം

Image

ഫോട്ടോ,വീഡിയോ തുടങ്ങിയവ ഓൺലൈനിൽ വിൽകാം

Image

അഫിലിയേറ്റ് മാർകെറ്റിങ്ങ്,ഡിജിറ്റൽ മാർകെറ്റിങ്ങ്

Image

Ticket No.

Password